Onam Songs Malayalam: Akale onam pularumbol Video Song (Yesudas) with Lyrics in Malayalam & English ft Kerala Onam Festival | Aavaniponpulari (1997)- Malayalam Festival Songs | ഓണപ്പാട്ടുകൾ

damarun 2016-09-01

Views 23

ഗാനം: അകലെ ഓണം പുലരുമ്പോൾ..
ആൽബം: ആവണിപ്പൊൻപുലരി (1997)
ഗാനരചന: ആർ കെ ദാസ്
സംഗീതം: ബേണി ഇഗ്‌നേഷ്യസ്
ആലാപനം: കെ ജെ യേശുദാസ്


ആ ആ ആ .. ആ ആ ആ ..
അകലെ ഓണം പുലരുമ്പോൾ, ആവണിപ്പൂവും വിരിയുമ്പോൾ.. (2)
അരിയ കിനാവേ കൊതിയാകുന്നു
ചിറകു തരാമോ പോയി മടങ്ങാൻ
ഒന്നെൻ കുഞ്ഞിൻ പൂക്കളം കാണാൻ..
അകലെ ഓണം പുലരുമ്പോൾ
ആവണിപ്പൂവും വിരിയുമ്പോൾ..

പൂവിളിയോടെ പുലരി തെളിഞ്ഞാൽ
പൂഞ്ചിറകോടെ പാറുകയാമെൻ
ഓമൽക്കുരുന്നിൻ കുസൃതിയിലെങ്ങോ
ബാഷ്പകണങ്ങൾ വീണു നനഞ്ഞാൽ
ആരുണ്ടവിടെ ചുംബനമേകാൻ (2)
മിഴിനീർക്കണികൾ മായ്ച്ചു തലോടാൻ..
അകലെ ഓണം പുലരുമ്പോൾ
ആവണിപ്പൂവും വിരിയുമ്പോൾ..

നീല നിലാവിൻ കോടിയണിഞ്ഞും
കാതരമോഹം പൂവായ് കോർത്തും
കാമുകസംഘം ലഹരി നിറയ്ക്കും
ഭൂമിയൊരുങ്ങും വേളയിലെന്നെ
തേടുകയാവാം പ്രാണേശ്വരിയാൾ (2)
മിഴിയിൽ വിങ്ങും നീർമണിയോടെ..

അകലെ ഓണം പുലരുമ്പോൾ, ആവണിപ്പൂവും വിരിയുമ്പോൾ..
അരിയ കിനാവേ കൊതിയാകുന്നു
ചിറകു തരാമോ പോയി മടങ്ങാൻ
ഒന്നെൻ കുഞ്ഞിൻ പൂക്കളം കാണാൻ..
അകലെ ഓണം പുലരുമ്പോൾ
ആവണിപ്പൂവും വിരിയുമ്പോൾ..



Song: Akale onam..
Album: Aavani ponpulari (1997)
Lyricist: R K Das
Music Director: Berny- Ignatius
Singer: K J Yesudas


Aa aa aa.. aa aa aa..

Akale onam pularumbol aavanippoovum viriyumbol.. (2)
Ariya kinaave kothiyaakunnu, Chiraku tharaamo poyi madangaan
Onnen kunjin pookkalam kaanaan..
Akale onam pularumbol aavanippoovum viriyumbol..

Pooviliyode pulari thelinjaal, Poonchirakode paarukayaamen
Omalkkurunnin kusruthiyilengo, Baashpakanangal veenu nananjaal
Aarundavide chumbanamekaan(2)
Mizhineer kanikal maaychu thalodaan..
Akale onam pularumbol aavanippoovum viriyumbol..

Neelanilaavin kodiyaninjum, Kaatharamoham poovaay korthum
Kaamukasangham lahari niraykkum,
Bhoomiyorungum velayilenne
Thedukayaavaam praaneshwariyaal(2)
Mizhiyil vingum neermaniyode..

Akale onam pularumbol aavanippoovum viriyumbol.. (2)
Ariya kinaave kothiyaakunnu, Chiraku tharaamo poyi madangaan
Onnen kunjin pookkalam kaanaan..
Akale onam pularumbol aavanippoovum viriyumbol..

Share This Video


Download

  
Report form
RELATED VIDEOS