India off-spinner Kedar Jadav says wicketkeeper MS Dhoni doesn't need to provide verbal encouragement at the Champions Trophy as his eyes give the game away.Jadav took two for 22 in six overs, removing Tamim Iqbal (70) and Mushfiqur Rahim (61) on Thursday as India coasted to a nine-wicket win over Bangladesh in the semi-finals
ബാറ്റിംഗിന്റെ കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകാമെങ്കിലും ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ധോണിയാണെന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും തര്‍ക്കമുണ്ടാകില്ല. മിന്നല്‍ സ്റ്റമ്പിംഗും റണ്ണൗട്ടുകളും ക്യാച്ചുകളുമൊക്കെയായി വിക്കറ്റിന് പിന്നില്‍ ഇപ്പോഴും മിന്നല്പിണര് തന്നെയാണ് ധോണി. ധോണി കളിക്കാരെ പ്രചോദിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വാക്കുകള്‍ കൊണ്ടല്ലെന്നാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കേദാര്‍ ജാദവ് പറയുന്നത്.