A tribal woman in Assam's Biswanath district has filed a case against Uttar Pradesh Chief Minister Yogi Adityanath and Assam Lok Sabha MP Ram Prasad Sharma for sharing her photo on social media.
നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് യോഗി ആദിത്യനാഥിനും ബിജെപി എംപിക്കുമെതിരെ യുവതിയുടെ പരാതി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അസം ലോക്‌സഭാ എംപി റാം പ്രസാദ് ശര്‍മയ്ക്കുമെതിരെയാണ് കേസ് നല്‍കിയിട്ടുള്ളത്. പത്ത് വര്‍ഷം മുമ്പ് ഗുവാഹത്തിയില്‍ ഒരു പ്രക്ഷോഭത്തിനിടെ പകര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിച്ചുവെന്നതാണ് കേസ്. ലക്ഷ്മി ഒറാങ് എന്ന ആദിവാസി യുവതിയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നീ നിയമ പ്രകാരം സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ പരാതി സമര്‍പ്പിച്ചിട്ടുള്ളത്. 2007ല്‍ ഗുവാഹത്തിയില്‍ ഒരു പ്രക്ഷോഭത്തിനിടെ എടുത്ത ഫോട്ടോയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാതെ യോഗി ആദിത്യനാഥ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതാണ് സംഭവം.