Northkorea Compared Donald Trump To Hitler | Oneindia Malayalam

Oneindia Malayalam 2017-06-28

Views 3

Northkorean state media compared US President Donald Trump's 'America First' principals to Nazism, in an editorial published Monday. The Korean Central News Agency published an article dubbed We Reject American-first Principle-Nazism in the 21st Century as tensions remain high between two countries.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജര്‍മനിയിലെ നാസി പാര്‍ട്ടിയുടെ തലവനും ഏകാധിപതിയുമായ അഡോള്‍ഫ് ഹിറ്റ്‌ലറിനോട് ഉപമിച്ച് ഉത്തരകൊറിയ.
ട്രംപിന്റെ പല നീക്കങ്ങളും ഭരണരീതിയുമെല്ലാം ഹിറ്റ്ലറിനു സമാനമാണെന്നാണ് ഉത്തര കൊറിയയുടെ ആരോപണം. ഉത്തര കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയുടെ മുഖപ്രസംഗത്തിലാണ് ട്രംപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹിറ്റ്ലര്‍ ശത്രുക്കള്‍ മിത്രങ്ങള്‍ എന്ന രീതിയിലാണ് ആളുകളെ പരിഗണിച്ചിരുന്നത്. അതു പോലെയാണ് ട്രംപും. എല്ലാവരും അമേരിക്കയുടെ കീഴിലായി ട്രംപിന്റെ ആജ്ഞാനുവര്‍ത്തി അനുസരിച്ചു ജീവിക്കണമെന്നാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലം മുതലെ കേള്‍ക്കുന്ന മുദ്രാവാക്യമാണ് ''അമേരിക്ക ആദ്യമെന്ന്'' ഇതിന്റെ അര്‍ഥം എല്ലാവരും അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കുക എന്നാണ്. മുഖപ്രസംഗത്തില്‍ കൊറിയന്‍ സെട്രല്‍ ന്യൂസ് പറയുന്നുണ്ട്.

Share This Video


Download

  
Report form