Germany defeated Mexico 4-1 in Fisht stadium on Thursday to advance to the final of the Confederation Cup against Chile on Sunday. Germany's Leon Goretzka netted twice within the first eight minutes.
മെക്‌സിക്കോയെ 4-1ന് തോല്‍പ്പിച്ച് ജര്‍മനി കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍. കളിയുടെ തുടക്കത്തില്‍ മിഡ്ഫീല്‍ഡര്‍ ലിയോണ്‍ ഗോറെറ്റ്‌സ്‌കെ നേടിയ രണ്ട് ഗോളുകളാണ് ജര്‍മന്‍ വിജയം അനായാസമാക്കിയത്. ആറ്, എട്ട് മിനിട്ടുകളിലായിരുന്നു ഗെറെറ്റ്‌സ്‌കയുടെ ഗോള്‍. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജര്‍മനി ചിലിയെ നേരിടും. ലോകചാമ്പ്യന്‍മാരും കോപ്പ ചാമ്പ്യന്മാരും നേര്‍ക്കുനേര്‍ വരുന്ന ഫൈനല്‍ അത്യന്തം ആവേശകരമായിരിക്കുമെന്നുറപ്പാണ്.