Mohanlal's daughter in 'Drishyam,' Esther Anil, all set to debut as heroine.
ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം കണ്ടവരാരും അനുക്കുട്ടിയെ മറക്കില്ല. അത്ര തന്മയത്തത്തോടെ ആയിരുന്നു എസ്തര്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാലതാരമായെത്തി നായികയായവര്‍ മലയാള സിനിമയില്‍ ഒത്തിരിയാണ്. ആ നിരയിലേക്ക് ഉയരുകയാണ് ഇനി മലയാളികളുടെ പ്രിയപ്പെട്ട എസ്തറും. പികെ ബാബുരാജ് സംവിധാനം ചെയ്യുന്ന ജെമിനി എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തിയ എസ്തര്‍ ഇനിയെത്തുക നായികയായിട്ടാണ്.