Turns out that the prized discovery that led to the arrest of actor Dileep in the sensational actress abduction case was an unsuspecting selfie taken by an employee at the Tennis club in Thrissur.
ആലുവ ടെന്നീസ് ക്ലബ്ബില്‍ വെച്ച് ദിലീപ് എടുത്ത ഒരു സെല്‍ഫിയാണ് നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായത് എന്നാണ് പൊലീസ് പറയുന്നത്. ദൈവത്തിന്റെ കയ്യൊപ്പുള്ള സെല്‍ഫി എന്നാണ് പൊലീസുകാര്‍ ആ ചിത്രത്തെ വിളിച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിക്കാതിരുന്ന പൊലീസിന് മുന്നില്‍ തുറുപ്പുചീട്ടു പോലെ ലഭിച്ചതാണ് ഈ സെല്‍ഫി. സെല്‍ഫിയില്‍ ദിലീപ് പോലും അറിയാതെ പള്‍സര്‍ സുനിയും പതിഞ്ഞിരുന്നു.