ഇന്ത്യയ്ക്ക് അഭിമാനം: മിഥാലിയ്ക്ക് ലോകറെക്കോഡ്
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജിന് ലോകറെക്കോഡ്
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന റെക്കോഡാണ് മിഥാലിക്ക് സ്വന്തമായത് . ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റെക്കോഡ് സ്‌കോറിലെത്തിയത്.ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ഷാർലെറ്റ് എഡ്‌വാര്‍ഡ്‌സിന്റെ പേരിലുള്ള റെക്കോര്‍ഡ് ആണ് മിഥാലി മാറ്റി എഴുതിയത് . ഷാർലെറ്റിന്റെ പേരില്‍ 5992 റണ്‍സാണുണ്ടായിരുന്നത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെ മിഥാലി 6000 റണ്‍സ് മറികടന്നു.