Indian women's team skipper Mithali Raj became the highest run-scorer in women's One-day internations yesterday. Indian Captian Virat Kohli took the oppurtunity to congratulate her for the same.
പുരുഷ ക്രിക്കറ്റ് ടീമിന് ലഭിക്കുന്ന പരിഗണനയുടെ ചെറിയൊരു ശതമാനംപോലും വനിതാ ക്രിക്കറ്റ് ടീമിന് ലഭിക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. പുരുഷ താരങ്ങളില്‍ ആരെയാണ് ഇഷ്ടമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് നല്‍കിയ മറുപടിതന്നെ അതിന് ഉദാഹരണം. ഇപ്പോഴിതാ മിതാലി രാജ് ലോക റെക്കോര്‍ഡിട്ട കാര്യത്തില്‍ അഭിനന്ദനം അറിയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മിതാലിയെ അറിയുകകൂടിയില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരോപണം. മിതാലിയുടെ ചിത്രത്തിനു പകരം കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ പൂനം റൗട്ടിന്റെ ചിത്രമായിരുന്നു വിരാടിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്.