കഥ പകുതി...ബാക്കി വിഐപി പറയും....!!!
പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ആഗസ്റ്റ് ഒന്നു വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ ശേഷം സുനിലിനെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച കോടതി വാദം കേള്‍ക്കും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുനിലിന്റെ അഭിഭാഷകനായ അഡ്വ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.