Actor Dileep and relatives sit over real estate assets worth Rs.600 crore, the enforcement directorate has estimated.
നടന്‍ ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുള്ളതായി റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ചാലക്കുടിയിലെ ഡി സിനിമാസ് ആഡംബര തിയറ്റര്‍ സമുച്ചയത്തില്‍ പലരുടെയും ബിനാമി നിക്ഷേപമുള്ളതിന്റെ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു.