BSNL Broadband hit Malware | Oneindia Malayalam

Oneindia Malayalam 2017-07-28

Views 3

State-owned telecom operator BSNL on thursday said it has advised broadband users to change the default system password after a section of its broadband system was hit by a malware earlier this week.

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡില്‍ വൈറസ് ആക്രമണം. വൈറസ് ആക്രമണമുണ്ടായതോടെ ഉപയോക്താക്കളോട് പാസ് വേര്‍ഡ് മാറ്റാന്‍ ബിഎസ്എ?ന്‍എല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം രണ്ടായിരത്തോളം ബ്രോഡ്ബാന്‍ഡ് മോഡങ്ങളെ വൈറസ് ആക്രമണം ബാധിച്ചിട്ടുണ്ട്. ഇതോടെ അഡ്മിന്‍ എന്ന പാസ് വേര്‍ഡ് മാറ്റാനാണ് ബിഎസ്എന്‍എല്ലില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. ഈ ആഴ്ച ആദ്യമായിരുന്നു മാല്‍വെയര്‍ ആക്രമണമുണ്ടായതെന്നാണ് ബിഎസ്എന്‍എല്‍ നല്‍കുന്ന വിവരം. പഴയ പാസ് വേര്‍ഡ് മാറ്റാതെ ഉപയോഗിക്കുന്ന മോഡങ്ങളാണ് വൈറസ് ആക്രമണത്തിന് ഇരയായതെന്നാണ് ബിഎസ്എന്‍എല്ലിന്റെ കണ്ടെത്തല്‍. മോഡം വാങ്ങുമ്പോള്‍ ലഭിക്കുന്ന അഡ്മിന്‍ എന്ന പാസ് വേര്‍ഡ് മാറ്റാതെ ഉപയോഗിച്ചിരുന്നവര്‍ക്കാണ് ഇതോടെ വൈറസ് ആക്രമണം തിരിച്ചടിയായിട്ടുള്ളത്.

Share This Video


Download

  
Report form