VidTrim_5000
അവസാന ഭാഗം V3 അൽ കിതാബ് 194 ബുഖാരി ഹദീസ് 44 ഫത്ഹുൽ ബാരി
AL KITHAB PADANA PARAMBARA 194
12.10.2016
ഹദീസ് സെഷൻ 60/01 സ്വഹീഹുൽ ബുഖാരി ഫത്'ഹുൽ ബാരി സഹിതം
MODULE 01/12.10.2016
بَاب زِيَادَةِ الْإِيمَانِ وَنُقْصَانِهِ وَقَوْلِ اللَّهِ تَعَالَى وَزِدْنَاهُمْ هُدًى وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا وَقَالَ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ فَإِذَا تَرَكَ شَيْئًا مِنْ الْكَمَالِ فَهُوَ نَاقِصٌ
باب زِيَادَةِ الإِيمَانِ وَنُقْصَانِهِ
ഈമാനിന്റെ/സത്യ വിശ്വാസത്തിന്റെ ഏറ്റക്കുറച്ചിൽ സംബന്ധിച്ച് പറയുന്ന ബാബു
ഇവിടെ ഹദീസ് തുടങ്ങുന്നതിനു മുമ്പേ ഈ ബാബിന്റെ ടൈറ്റിലിനോട് ചേർത്തിക്കൊണ്ടു തന്നെ ഇമാം ബുഖാരി ഈമാനിന്റെ/സത്യ വിശ്വാസത്തിന്റെ ഏറ്റക്കുറച്ചിൽ സംബന്ധിച്ച് സൂചിപ്പിക്കുന്ന മൂന്നു ഖുർആൻ വചനങ്ങളുടെ ഭാഗങ്ങൾ പാരാമർശിച്ചിരിക്കുന്നു. സൂറത്തുൽ കഹ്ഫു 13, സൂറത്തുൽ മുദ്ദസിർ 31,സൂറത്തുൽ മാഇദ 3 എന്നിവയാണ് പ്രസ്തുത വചനങ്ങൾ . പ്രസ്തുത സൂക്തങ്ങൾ ചുവടെ ചേർക്കുന്നു:
ഖുര്‍ആന്‍ അദ്ധ്യായം 018 അല്‍ കഹഫ് 13
نَحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى
അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്‍മാര്‍ഗബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 074 മുദ്ദസിർ 31
وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ وَلِيَقُولَ الَّذِينَ فِي قُلُوبِهِم مَّرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَذَا مَثَلًا كَذَلِكَ يُضِلُّ اللَّهُ مَن يَشَاء وَيَهْدِي مَن يَشَاء وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ وَمَا هِيَ إِلَّا ذِكْرَى لِلْبَشَرِ
നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്. അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 005 അല്‍ മാഇദ ..