അഊദു ബില്ലാഹി മിന ശ്ശൈത്വാനി ർറജീം
أعوذ بالله من الشيطان الرجيم
അഊദു എന്നാൽ ഞാൻ കാവൽ തേടുന്നു എന്ന് അർത്ഥം.
بالله
ബില്ലാഹി എന്നാൽ അല്ലാവുവിനോട്/അല്ലാഹുവിനെ കൊണ്ട് .ബില്ലാഹി എന്ന് ഹാ-ഇന് കസ്റ് വരാൻ കാരണം ബി എന്ന ജറിന്റെ ഹർഫു അല്ലാഹ് എന്ന വാക്കിനു മുമ്പിൽ വന്നതാണ്. മിൻ , ഇലാ, അ'ലാ എന്നിങ്ങനെയുള്ള ചില ഹർഫുകൾ(ഇംഗ്ലീഷ് prepositions നു ഏറെക്കുറെ സമാനം) ഒരു നാമത്തിന്റെ മുമ്പ് വന്നാൽ ആ നാമത്തിനു ജറ് ചെയ്യണം എന്നാണു നിയമം.ജറ് എന്നത് മിക്കപ്പോഴും കസ്റ് ആണ്.ചിലപ്പോൾ അങ്ങിനെ അല്ലാതെയും ജറ് ചെയ്യുന്നുണ്ട്
من الشيطان
മിന ശ്ശൈത്വാനി എന്നാൽ പിശാചിൽ നിന്ന് എന്നർത്ഥം.ഇവിടെയും ശൈത്വാനി എന്ന നാമത്തിനു ജറ് കൊടുത്തിരിക്കുന്നു.കാരണം from എന്ന അർത്ഥത്തിൽ ഉള്ള മിന
من
എന്ന ജറിന്റെ ഹർഫു വന്നത് കൊണ്ടാണ്.
الرجيم
അർ റജീം എന്നാൽ ശപിക്കപ്പെട്ട/ആട്ടിയോടിക്കപ്പെട്ട എന്നർത്ഥം.അർ രജീമി എന്നാണു .എന്നാൽ വഖ്ഫു/ സ്റ്റോപ്പ് ചെയ്യുമ്പോൾ അർ റജീം എന്ന് പറയും .അർ രജീമി എന്ന് അവസാനം കസ്റ് കൊണ്ട് ജറ് ചെയ്യാൻ കാരണം
الشيطان
അശ്ശ്ശൈത്വാനി എന്ന നാമത്തിന്റെ/ഇസ്മിന്റെ സ്വിഫത് അഥവാ വിശേഷണം ആണ് അർ രജീമി എന്നത് കൊണ്ടാണ്.ഒരു ഇസ്മിന്റെ /നാമത്തിന്റെ ഇഅരാബു തന്നെയാണ് അതിന്റെ സ്വിഫതിനും വരിക.അതായത് ഇവിടെ അശ്ശൈത്വാനി എന്ന് ജറിൽ/കസ്രിൽ വന്നപ്പോൾ അർ രജീമി എന്നും കസ്രിൽ വന്നു.
അല്ലാഹു എന്ന വാക്ക് അൽ+ഇലാഹു ചേർന്നതാണ്.ഇലാഹു എന്നാൽ ആരാധനയ്ക്ക് /ഇബാദത്തിനു അർഹൻ .അൽ എന്ന അറബി അവ്യയം ദി/THE എന്ന ഇംഗ്ലീഷ് DEFINITE ARTICLE നു തുല്യമാണ്.
الشيطان الرجيم
എന്നീ പദങ്ങളിലും അൽ വന്നിട്ടുണ്ട് .അശ്ശൈത്വാൻ എന്നാൽ THE SATAN എന്ന് അർത്ഥം.