കേരള പരസ്യത്തിന് പിന്നാലെ ഫേസ്ബുക്കില്‍ കേരള No.1 തരംഗം | Oneindia Malayalam

Oneindia Malayalam 2017-08-09

Views 0

Kerala No.1 Frame In Facebook Goes Viral

കേരളത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കേരള നമ്പര്‍ വണ്‍ ഇന്ത്യ ഫ്രെയിം ഫെയ്‌സ്ബുക്കില്‍ തരംഗമാകുന്നു. കേരളം ലക്ഷ്യമാക്കിയുള്ള സംഘപരിവാര്‍ ക്യാംപെയിന് എതിരെ സോഷ്യല്‍ മീഡിയയില്‍ ഒരേ മനസ്സോടെ നിന്നാണ് മലയാളികള്‍ ഐക്യദാര്‍ഡ്യവുമായി മുന്നോട്ട് വന്നിട്ടുള്ളതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന് ഐക്യദാര്‍ഡ്യവുമായി നിരവധി ഹാഷ്ടാഗുകളും സജീവമായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ദേശീയതലത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ മികവുകള്‍ ഉയര്‍ത്തിക്കാടുന്ന പത്രപ്പരസ്യം ദേശീയ മാധ്യമങ്ങളില്‍ നല്‍കി കേരളം ഞെട്ടിച്ചിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS