ജാക്കും റോസും.....കാലങ്ങളെ തോല്‍പ്പിച്ച്....
ജാക്കും റോസും വീണ്ടും ഒന്നിച്ചു പക്ഷെ സില്‍വര്‍ സ്‌ക്രീനിലല്ല ഈ കൂടിച്ചേരല്‍
പ്രണയത്തിന് വലിയൊരു രൂപം നല്‍കി കൊണ്ട് മാതൃകയായി തീര്‍ന്ന ജോഡികളാണ് ടൈറ്റനിക്കിലെ ജാക്കും റോസും. ലോകത്തെ നടുക്കിയ കപ്പല്‍ ദുരന്തം മിനിസ്‌ക്രീനിലെത്തിയപ്പോള്‍ ജയിംസ് കാമറൂണ്‍ എന്ന പേര് സിനിമ ചരിത്രത്തില്‍ എഴുതപ്പെട്ടുകഴിഞ്ഞിരുന്നു. ഒപ്പം ലിയനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നീ താരങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തുകയും ചെയ്തു.1997 ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കിന് ശേഷം റെവലൂഷണറി റോഡ് എന്ന സിനിമയില്‍ കേറ്റും ഡികാപ്രിയോയും ഒന്നിച്ചിരുന്നു. വീണ്ടും ഇരു താരങ്ങളും ഒരു കൂടി കാഴ്ച നടത്തിയിരിക്കുകയാണ്.