അമ്മ മുഖത്തടിച്ച കുട്ടി ഇവിടെയുണ്ട്! | Oneindia Malayalam

Oneindia Malayalam 2017-08-23

Views 5

A Video of a mother reprimanding her child to learn numbers properly went viral last week. The video was shared by cricketing stars like Virat Kohli, Shikhar Dhawan, Robin Uthappa and Yuvraj Singh who appealed to the public to not indulge in such cases.

കണക്ക് പഠിപ്പിക്കാന്‍ അമ്മ ശ്രമിക്കുന്നതും എന്നാല്‍ കൈകൂപ്പി തനിക്ക് പറ്റുന്നില്ലെന്ന് പറയുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ കോടിക്കണക്കിന് ആളുകള്‍ സോഷ്യല്‍ മീഡിയവഴി ഷെയര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, ശിഖര്‍ ധവാന്‍, യുവരാജ് സിങ്, ഉത്തപ്പ തുടങ്ങവരും ഈ വീഡിയോ ഷെയര്‍ ചെയ്തു.
ഇപ്പോഴിതാ ആ കുട്ടി തങ്ങളുടെ മരുമകള്‍ മൂന്നുവയസുകാരിയായ ഹയ ആണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബോളിവുഡ് ഗായകരായ തോഷിയും ഷരിബ് ശബ്രിയും. അവളെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും മരുമകളുടെ സ്വഭാവം അങ്ങിനെയാണെന്നുമാണ് ഗായകര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS