ദൂരദര്‍ശനില്‍ ക്രിക്കറ്റ് കാണില്ല......???
ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ പ്രക്ഷേപണം ഇനി ദൂരദര്‍ശനിലൂടെ കാണാന്‍ സാധിച്ചേക്കില്ല
ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ പ്രക്ഷേപണം കേബിള്‍ ടിവി ഓപ്പറേറ്റേഴ്സിലൂടെ വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ടാണ് സുപ്രീം കോടതി വിധി. നേരത്തെ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണാവകാശം ഇഎസ്പിഎനും സ്റ്റാര്‍ ഗ്രൂപ്പിനും മാത്രമാണ്. ദൂരദര്‍ശന് ഇവര്‍ ലൈവ് ഫീഡ് നല്‍കുന്നുണ്ട്. ഇത് ആന്റിന വഴിയും ഡിടിഎച്ച് സംവിധാനം വഴിയും മാത്രമേ വിതരണം ചെയ്യുവാന്‍ പാടുകയുള്ളു എന്നാണ് കരാര്‍.