ഹോം എലോണിലെ പ്ലാസ ഹോട്ടല്‍ വില്‍ക്കുന്നു????
ന്യൂയോര്‍ക്ക് നഗരത്തിലെ സ്റ്റാര്‍ ഹോട്ടല്‍ പ്ലാസ വില്‍ക്കാനൊരുങ്ങുന്നു
ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നായ പ്ലാസ ഹോട്ടല്‍ വില്‍പ്പനയ്ക്ക്. ഇന്ത്യന്‍ കമ്പനി സഹാറയുടെ കൈയ്യിലാണ് ഇപ്പോള്‍ പ്ലാസ ഹോട്ടല്‍. ഏകദേശം 500 ദശലക്ഷം ഡോളറാണ് ഹോട്ടലിന് വിലയിട്ടിരിക്കുന്നത്.1907ല്‍ പണികഴിപ്പിച്ച പ്ലാസ ഹോട്ടല്‍ ന്യൂയോര്‍ക്കിലെ ഏറ്റവും പ്രൗഡിയുള്ള കെട്ടിടങ്ങളില്‍ ഒന്നാണ്. അമേരിക്കന്‍ കോമഡി സിനിമ, ഹോം എലോണ്‍ 2 - ലോസ്റ്റ് ഇന്‍ ന്യൂയോര്‍ക്ക് ചിത്രീകരിച്ചത് പ്ലാസ ഹോട്ടലിലാണ്.