അതൃപ്തിയില്‍ സി പി ഐയും
ബാലാവകാശ കമ്മിഷന് അംഗങ്ങളുടെ നിയമനത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി സി പി ഐ
ശൈലജ നിയമനം നടത്തിയത് തന്നിഷ്ടപ്രകാരമാണെന്നാണ് സി പി ഐയുടെ ആരോപണം . മന്ത്രിയുടെ നടപടിയിലുള്ള അതൃപ്തി പ്രകടിപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സി പി ഐ കത്തു നല്കി.ബാലാവകാശ കമ്മിഷന് അംഗങ്ങളായി നിയമിക്കാന്‍ രണ്ട് പ്രതിനിധികളെ സി പി ഐ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്തു. അപേക്ഷയും നല്കി.