തൊലിയുടെ നിറം നോക്കി പ്രവര്‍ത്തനം...
വെറും 45 സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം വൈറല്‍ ആയി
വിദേശത്തുള്ള ഏതോ റസ്റ്റ്റൂമിലെ ഒരു സോപ് ഡിസ്പെന്‍സറര്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെളുത്ത കൈ മെഷിന് അടിയിലേക്ക് നീട്ടുമ്പോള്‍ സോപ്പ് വീഴുകയും കറുത്ത കൈ നീട്ടുമ്പോള്‍ അത് വീഴാതെയും ഇരിക്കുന്നത് ദൃശ്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍ ഏറെ ഞെട്ടിക്കുന്നത് മറ്റൊരു വിഷയമാണ്. കൈയ്യിലെ കറുപ്പ് മറച്ചു പിടിക്കുന്ന തരത്തില്‍ വെളുത്ത ടിഷ്യു ഉപയോഗിക്കുമ്പോള്‍ അതിലേക്ക് സോപ്പ് വീഴുന്നതും ദൃശ്യങ്ങളില്‍ കാണുവാന്‍ സാധിക്കും.