Ajin Lal, professor in Nadapuram MET college creates controversy. Students and teachers in MET college are against him and he decided to quit the job.
ഫേസ്ബുക്കില്‍ രണ്ട് വരി കവിത എഴുതിയിട്ട കോളജ് അധ്യാപകനെതിരെ സദാചാര പോലീസ് കളി. അധ്യാപകനെ സദാചാരം പഠിപ്പിക്കാന്‍ ഇറങ്ങിയവരില്‍ സ്വന്തം വിദ്യാര്‍ഥികളും ഉണ്ട് എന്നതാണ് രസകരമായ കാര്യം. സംഭവം നാട്ടിലും കോളജിലും വിവാദമായതോടെ ജോലി വിടാന്‍ തീരുമാനിച്ചിരിക്കുകയാണ് അധ്യാപകനായ അജിന്‍ ലാല്‍.
അധ്യാപകനായ അജിന്‍ ലാലിന്റെ വാക്കുകള്‍ അശ്ലീലമാണെന്ന് ഒരുപാട് പേര്‍ കമന്റില്‍ രേഖപ്പെടുത്തി. ഇതില്‍ അജിന്‍ ലാലിന്റെ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. വിദ്യാര്‍ഥികളില്‍ ചിലര്‍ ഇന്‍ ബോക്‌സില്‍ എത്തി അജിന്‍ ലാലിനെ കണ്ണ് പൊട്ടുന്ന ചീത്ത വരെ വിളിച്ചു. സംഭവം വിവാദമായതോടെ അജിന്‍ ലാല്‍ വിശദീകരണവുമായി രംഗത്തെത്തി.