മലപ്പുറത്തെ തീവ്രവാദകേന്ദ്രമാക്കി BJP | Oneindia Malayalam

Oneindia Malayalam 2017-08-31

Views 39

BJP leader P K Krishnadas makes a controversial statement about Malappuram district. Krishnadas made this statement related to RSS worker Bibin' loss.

മലപ്പുറം ജില്ലയെ അപമാനിക്കുന്ന പ്രസ്താവനയുമായി ബിജെപി. മതതീവ്രവാദികളുടെ ഒളിത്താവളമായി മലപ്പുറം മാറിയെന്നാണ് ബിജെപി ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ് ആരോപിച്ചിരിക്കുന്നത്. തിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിബിന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പികെ കൃഷ്ണദാസിന്റെ പരാമര്‍ശം. ബിബിന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ മതതീവ്രവാദികളാണ്. ബിബിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പികെ കൃഷ്ണദാസ് മലപ്പുറത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കാശ്മീരിലെ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നവരുടെ പ്രവ്രര്‍ത്തനം കേരളത്തിലുമുണ്ടെന്നും കൃഷ്ണദാസ് ആരോപിച്ചു. മെഡിക്കല്‍ കോഴ സംബന്ധിച്ച വിവാദങ്ങള്‍ക്ക് പികെ കൃഷ്ണദാസ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മുസ്ലിം ജനവിഭാഗം കൂടുതലായി താമസിക്കുന്ന മലപ്പുറം ജില്ലയ്ക്കെതിരെ നേരത്തെയും സംഘപരിവാര്‍ നേതാക്കള്‍ വിദ്വേഷപ്രസ്താവനകള്‍ നടത്തിയിട്ടുള്ളതാണ്.

Share This Video


Download

  
Report form
RELATED VIDEOS