വെള്ളത്തിനൊപ്പമെത്തിയ അതിഥി...
വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും വീട്ടിലെത്തി 9 അടി നീളമുള്ള ചീങ്കണിയെ പിടികൂടി
വെള്ളപ്പൊക്കത്തില്‍ ബ്രിയാന്‍ ഫോസ്റ്ററിന്റെ വീട് പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. മഴ ശാന്തമായി വെള്ളം ഇറങ്ങിയതോടെ വീട്ടിലെ സ്ഥിതിഗതികളില്‍ പരിശോധിക്കാന്‍ എത്തിയ ബ്രിയാനെയും കാത്ത് ഒരു അതിഥി വീട്ടിലുണ്ടായിരുന്നു.ഡൈനിങ് ടേബിളിനടിയിലായിട്ട് ഒരു ഭീമന്‍ ചീങ്കണി. ആദ്യമൊന്ന് ഭയന്നെങ്കിലും ബ്രിയാന്‍ ധൈര്യം വിടാതെ വനംവകുപ്പ് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു.