ഡസിയയുടെ ഡസ്റ്റര്‍ പുതിയ ഭാവത്തില്‍
റെനോയുടെ റൊമാനിയൻ കമ്പനിയായ ഡസിയയുടെ ഡസ്റ്റര്‍ പൂര്‍ണമായും പുതിയ ഭാവത്തില്‍ എത്തുന്നു
ഇന്ത്യയിൽ കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റ് സജീവമാക്കിയ വാഹനങ്ങളിലൊന്നാണ് റെനോ ഡസ്റ്റർ.ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയിലാണ് പുതിയ ഡസ്റ്ററിനെ ഡാസിയ അവതരിപ്പിച്ചത്. 2009ൽ രാജ്യാന്തര വിപണിയിലെത്തി വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന വാഹനം മാറ്റങ്ങളുമായി എത്തുന്നത് ആദ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.