Life Threat For CPM Leaders, Intelligence Report
ആര്‍എസ്എസ് അടക്കമുള്ള സംഘടനകളില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി ജയരാജന്‍, ഇപി ജയരാജന്‍ എന്നിവരുടെ ജീവന് ഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആര്‍എസ്എസ്സിന്റേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും ഭീഷണിയാണ് കോടിയേരിക്കും ഇപി ജയരാജനും നേര്‍ക്കുള്ളത്. പി ജയരാജന് നിലവിലുള്ള വൈ പ്ലസ് കാറ്റഗറി സുരക്ഷ തുടരാനും കോടിയേരിക്ക് ഇസഡ് കാറ്റഗറിയും ഇപി ജയരാജന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കാനും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.