തിരുവനന്തപുരം വിമാനത്താവളത്തിന് ഒന്നാംറാങ്ക്...
ഐടി ഹബ്ബായ ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളെയെല്ലാം പിന്നിലാക്കിയാണ് തിരുവനന്തപുരം ഒന്നാമതെത്തയത്.
വിമാനത്താവളത്തിലെ സേവനങ്ങളെക്കുറിച്ച് യാത്രക്കാര്‍ക്കിടയില്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് മറ്റ് വിമാനത്താവളങ്ങളെ പിന്നിലാക്കി തിരുവനന്തപുരം വിമാനത്താവളം ഒന്നാംസ്ഥാനം നേടിയത്.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, വിമാനക്കമ്ബനികളുമായുള്ള ബന്ധം എന്നിവയടക്കം 34 ഘടകങ്ങളിലെ മികവ് പരിശോധിച്ച് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) ആണ് തിരുവനന്തപുരത്തിന് ഒന്നാംറാങ്ക് നല്‍കിയത്.