റോഹിങ്ക്യകള്‍ക്ക് ബംഗ്ലാ സിം ലഭിക്കില്ല....
ബംഗ്ലാദേശിലും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഒറ്റപ്പെടുന്നു
മ്യാന്‍മാറില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കുടിയേറിയ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സിം വില്‍പ്പന നടത്തരുതെന്ന് ടെലികോം കമ്പനികളോടെ ബംഗ്ലദേശ് സര്‍ക്കാര്‍. രാജ്യത്തെ സുരക്ഷപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്ക് പിഴ ഇടാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.