ഉറക്കമില്ലേ....ഇവര്‍ക്കൊപ്പം ഉറങ്ങാം...
വളര്‍ത്തുമൃഗങ്ങള്‍ കട്ടിലില്‍ കിടക്കുന്നത് ആരോഗ്യകരമല്ലെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നുണ്ട്
ന്യൂയോര്‍ക്കിലെ ഒരു സംഘം ഗവേഷകര്‍ നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താന്‍ ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, നായ്ക്കള്‍ക്ക് നല്ല ഉറക്കം സമ്മാനിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.കിടക്കുന്ന മുറിയില്‍ രാത്രി വളര്‍ത്തുമൃഗങ്ങളെ കൂടെ കിടത്തുകയാണെങ്കില്‍ നന്നായി ഉറങ്ങാന്‍ കഴിയുമെന്നാണ് ന്യൂയോര്‍ക്കില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നായ്ക്കുട്ടികള്‍ ആണ് ഇതിന് ഏറ്റവും അനുയോജ്യം.എന്നാല്‍ വളര്‍ത്തുമൃഗങ്ങള്‍ കട്ടിലില്‍ കിടക്കുന്നത് ആരോഗ്യകരമല്ലെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നുണ്ട്. ഇവയെ മുറിയില്‍ പ്രത്യേകം ഇടമുണ്ടാക്കി അവിടെ കിടത്തുന്നതാണ് നല്ലത്.