സുരേഷ് ഗോപി എംപിയുടെ പ്രസ്താവനയെ തള്ളി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ വിവരക്കേട് കൊണ്ടാണെന്നാണ് ശശികല പറഞ്ഞത്. അധ്യാത്മിക കാര്യങ്ങളിൽ അദ്ദേഹത്തിനുള്ള വിവരക്കേടാണ് ഇങ്ങനെ പറയാൻ കാരണമെന്നും, അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച സർക്കാരിന്റെ തീരുമാനം ശരിയാണെന്നും അവർ പറഞ്ഞു.