ടാറ്റയുടെ ഹെക്സ...അത്ഭുതപ്പെടുത്തിയേ അടങ്ങൂ...
ഈ വാഹനത്തിന്റെ മികവ് തെളിയിക്കാൻ പല വഴികളും ടാറ്റ പരീക്ഷിക്കുകയാണ്
നേരത്തെ 41,413 കിലോഗ്രാം ഭാരമുള്ള ബോയിങ് 737–800 വിമാനത്തെ വലിച്ച് ടാറ്റയുടെ പ്രീമിയം ക്രോസ്ഓവറായ ഹെക്സ റെക്കോർഡിട്ടിരിക്കുന്നു. ഇപ്പോൾ ഒഴുക്കുള്ള നദിക്ക് കുറുകെ അനായാസം കടക്കുന്ന ഹെക്സയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഹെക്സ നദിയിലൂടെ സഞ്ചരിക്കുന്ന മൂന്നു വിഡിയോകളാണ് യൂട്യൂബിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. എവിടെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.