Pondichery Registered Vehicles Come Under Scanner In Kerala
Vehicles plying registration have come under the scanner in the state ever since the Mini Cooper owned by Karat Faisal, in which CPM state secretary Kodiyeri Balakrishnan undertook the Jana Jagratha yatra was found to have a fake registration. The latest to feature in the news series is actress Amala Paul. Amala Paul's Benz car has been found to be registered in Puducherry under a fake address.
സംസ്ഥാനത്തെ വിഐപി തട്ടിപ്പുകാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. തെന്നിന്ത്യൻ താരം അമലാ പോളിൻറെ ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ ഒരു എഞ്ജിനിയറിംഗ് വിദ്യാർഥിയുടെ പേരിലെന്ന് റിപ്പോർട്ട്. ആഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമലാ പോൾ ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന ബെൻസ് എസ് ക്ലാസ് സ്വന്തമാക്കിയത്. കേരളത്തില്‍ രജിസ്റ്റർ ചെയിരുന്നെങ്കില്‍ നികുതിയിനത്തില്‍ 20 ലക്ഷം രൂപ അമല പോള്‍ നല്‍കേണ്ടി വന്നേനെ. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്തത് എന്നാണ് അറിയുന്നത്.