തുറന്നടിച്ച് ഖത്തര്‍ അമീര്‍, 'അവര്‍ക്ക് വേണ്ടിയിരുന്നത് ഭരണകൂടി അട്ടിമറി' | Qatar Crisis Updation

Oneindia Malayalam 2017-10-30

Views 493

Qatar Emir opens up in an interview.

സൌദി സഖ്യത്തിനെതിരെ ആദ്യമായി തുറന്നടിച്ച് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ അല്‍ഥാനി. ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത് തന്നെ താഴെയിറക്കാനാണെന്ന് ഖത്തര്‍ അമീര്‍ ആരോപിച്ചു. അമേരിക്കന്‍ ചാനലായ സി.ബി.എസ്സിന്റെ 60 മിനുട്ട്‌സ് എന്ന പരിപാടിയിലായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്. സൗദി, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ജൂണ്‍ അഞ്ചിനായിരുന്നു ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നിലെ ലക്ഷ്യം ഖത്തറില്‍ ഭരണമാറ്റം അടിച്ചേല്‍പ്പിക്കാനാണെന്ന് ഖത്തര്‍ അമീര്‍ അവതാരക ചാര്‍ളി റോസിനോട് തുറന്നു പറഞ്ഞു. ഇക്കാര്യം വളരെ വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു. ഇതിനു മുമ്പും അവര്‍ അട്ടിമറി ശ്രമം നടത്തിയിട്ടുണ്ട്. 1996ല്‍ എന്റെ പിതാവ് അമീറായിരുന്ന കാലത്തായിരുന്നു അത്. പക്ഷെ ആ ശ്രമത്തിലും അവര്‍ പരാജയപ്പെടുകയായിരുന്നു- അമീര്‍ പറഞ്ഞു. ഖത്തറിനെതിരേ ഉപരോധ രാജ്യങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അമീര്‍ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS