Virat Kohli was at his consistent best against the visiting Kiwis in the recently concluded India Vs New Zealand ODI series. The Indian skipper scored 263 runs in three matches that helped him regain the top spot in the ICC ODI rankings for Batsmen. He logged a career-high rating points 889, which is the best ever by an Inian Batsman.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും കണ്‍സിസ്റ്റൻറ് താരമാരെന്ന് ചോദിച്ചാല്‍, വിരാട് കോലി എന്നാകും ഉത്തരം. ന്യൂസിലാൻഡിനെതിരായ മത്സരത്തില്‍ കോലി അത് തെളിയിക്കുകയും ചെയ്തു. കിവീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളില് നിന്നായി 263 റണ്‍സ് ആണ് കോലിയുടെ സമ്പാദ്യം. തകർപ്പൻ പ്രകടനത്തോടെ ബാറ്റ്സ്നാമാൻമാരുടെ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് കോലി കുതിക്കുകയും ചെയ്തു. കാണ്‍പൂരില്‍ നടന്ന മൂന്നാം മത്സരത്തില് കരിയറിലെ 32ാമത് ഏകദിനസെഞ്ചുറിയും കോലി നേടി. ഒപ്പം 9000 റണ്‍സ് ക്ലബ്ബിലും ഇടം നേടി. 194 ഇന്നിം്സുകളില്‍ നിന്നായിരുന്നു കോലിയുടെ ഈ നേട്ടം. സൌരവ് ഗാംഗുലിയെയും എബി ഡി വില്ലിയേഴ്സിനെയുമാണ് ഇക്കാര്യത്തില്‍ കോലി മറികടന്നത്.