നിര്‍ബന്ധിത മതപരിവര്‍ത്തനവും തീവ്രവാദത്തിനുള്ള ഫണ്ടിങും അടക്കം ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇന്ത്യ ടുഡേ ചാനല്‍ പുറത്ത് വിട്ടത്. വിദേശത്ത് നിന്ന് ഹവാല പണം സ്വീകരിച്ചു എന്ന് തുറന്ന് സമ്മതിച്ച അഹമ്മദ് ശരീഫ് ആരാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ വനിത നേതാവ് എഎസ് സൈനബയും തേജസിന്‍റെ അസോസിയേറ്റ് എഡിറ്ററുമാണ് സ്റ്റിംഗ് ഓപറേഷനില്‍ കുടുങ്ങിയത്. മുമ്പ് കേരള കൗമുദിയടക്കമുള്ള പത്രങ്ങളിൽ ജോലി ചെയ്ത പരിചയവും അഹമ്മദ് ശരീഫിനുണ്ട്. , മലയാളം ന്യൂസ്, ഈവനിങ് പോസ്റ്റ് ഡെയ്ലി തുടങ്ങിയ പത്രങ്ങളിൽ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. കുന്നമംഗലത്തും കോഴിക്കോട് ഫറൂഖ് കോളജിലുമാണ് പഠിച്ചത്. മുംബൈ സ്ഫോടനക്കേസ് സംബന്ധിച്ച റിപ്പോർട്ടിങിലൂടെ ശ്രദ്ധേയനായി. എന്തായാലും ഇന്ത്യാടുഡെ വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നു കഴിഞ്ഞു.