Hadiya Case; Police Report
ഹാദിയയ്ക്ക് വീട്ടില്‍ ഉപദ്രവമേല്‍ക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖ് വനിതാ കമ്മീഷന് റിപോര്‍ട്ട് നല്‍കി. ഹാദിയ രണ്ടു വനിതാ പോലിസുകാരുടെ നേരിട്ടുള്ള സംരക്ഷണയിലാണ് വീട്ടില്‍ കഴിയുന്നതെന്നും പിതാവിന്റെയോ മറ്റുള്ളവരുടെയോ ഉപദ്രവമോ മറ്റു ദോഷകരമായ പ്രവൃത്തികളോ ഉണ്ടാവാത്തവിധം സദാ പോലിസ് സുരക്ഷയുണ്ടെന്നുമാണ് റിപോര്‍ട്ടിലുള്ളത്. പുറത്ത് പ്രചരിക്കുന്ന തരത്തിലുള്ള ഒരു കാര്യങ്ങളും അവിടെ നടക്കുന്നില്ല എന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കപ്പെടുന്നത് എന്നും വീട്ടിലെ അവസ്ഥ അത്തരക്കാര്‍ക്ക് അറിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹാദിയയെ മയക്കിക്കിടത്താന്‍ മരുന്ന് നല്‍കുന്നു എന്നൊക്കെ ആയിരുന്നു പുറത്ത് വന്ന ആക്ഷേപം. എന്നാല്‍ ഇങ്ങനെ ഒരു സംഭവമേ ഇല്ലെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹാദിയയെ അച്ഛന്‍ അശോകന്‍ പീഡിപ്പിക്കുന്നു എന്നും മര്‍ദ്ദിക്കുന്നു എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യവും പോലീസ് നിഷേധിക്കുന്നുണ്ട്.