ജയിലില്‍ നടന്നതിന് ദിലീപല്ല കാരണക്കാരന്‍, അധികൃതര്‍ക്ക് പേടിയില്ല | Oneindia Malayalam

Oneindia Malayalam 2017-11-02

Views 879

Why were the jail officers too liberal in allowing visitors to Dileep?

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് നടന്‍ ദിലീപ് ആലുവ സബ്ജയിലില്‍ കിടന്ന സമയത്ത് നിരവധി പ്രമുഖര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. എന്നാല്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്ന് ജയില്‍ രേഖകളില്‍ നിന്ന് വ്യക്തമാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. പക്ഷേ ദിലീപിനോ ജയില്‍ അധികൃതര്‍ക്കോ ഇക്കാര്യത്തില്‍ ആശങ്കയില്ല. അതിന് കാരണവും ഉണ്ട്. ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരം എന്ന ഒറ്റക്കാര്യത്തില്‍ ആരോപണങ്ങളെല്ലാം കൊഴിഞ്ഞുപോകും. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നടന്‍ സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതത്രേ. അവധി ദിവസങ്ങളില്‍ പോലും സന്ദര്‍ശനം അനുവദിച്ചതായും ജയില്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസം മാത്രം 13 പേര്‍ക്ക് വരെ സന്ദര്‍ശനം അനുവദിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നും സന്ദര്‍ശക രേഖയില്‍ നിന്നും അറിയാന്‍ കഴിയും.

Share This Video


Download

  
Report form