ഇന്ത്യ VS ന്യൂസിലന്‍ഡ്, ആര് നേടും പരമ്പര? | Oneindia Malayalam

Oneindia Malayalam 2017-11-04

Views 570

India Vs New Zealand 2nd T20I, Preview

ന്യൂസിലന്‍ഡിനെതിരെ പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ട്വന്‍റി 20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് സൌരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് 7 മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 53 റണ്‍സിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. മികച്ച ഫോമിലുള്ള ബാറ്റിംഗ് നിര തന്നെയാണ് ടീം ഇന്ത്യയുടെ കരുത്ത്. രോഹിത് ശര്‍മ്മ- ശിഖര്‍ ധവാന്‍ ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിലെ അതേ ഫോം ഇരുവരും നിലനിര്‍ത്തിയാല്‍ കിവീസ് ബൌളര്‍മാര്‍ വെള്ളം കുടിക്കും. കോലിയാണ് ഇന്ത്യയുടെ തുറുപ്പ്ചീട്ടി. അന്താരാഷ്ട്ര ട്വന്‍റി 20യില്‍ 2000 റണ്‍സെന്ന നേട്ടം കൂടി കോലി ഇന്ന് ലക്ഷ്യമിടുന്നുണ്ട്. അവസാന ഇലവനിൽ ഉണ്ടായിരുന്ന ആശിഷ് നെഹ്റ വിരമിച്ച സാഹചര്യത്തില്‍ മുഹമ്മദ് സിറാജിന് അവസരം കിട്ടാനാണ് സാധ്യത. മികച്ച ഫോമിലുള്ള ഭുവനേശ്വർ കുമാറും ഭുമ്രയും എന്തായാലും ടീമിലുണ്ടാകും. സ്പിന്നർമാരെയും കോലി മാറ്റി പരീക്ഷിക്കാൻ സാധ്യതയില്ല. ഓപ്പണിങ് അടക്കം ബാറ്റിംഗ് നിരയിൽ ഇന്ത്യയ്ക്ക് ഒരു പ്രശ്നങ്ങളും ഇല്ല. നാലാം നമ്പറിൽ ശ്രേയസ് അയ്യര്‍ തന്നെ കളിക്കും

Share This Video


Download

  
Report form
RELATED VIDEOS