പലരും ഉപേക്ഷിച്ച ചിത്രമായിരുന്നു 'ഫ്‌ളാഷ്’എന്നും അത് തന്റെ തലയില്‍ കെട്ടി വച്ചുതാണെന്നും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. 45 ലക്ഷം രൂപ മുടക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ട് ഒന്നേമുക്കാല്‍ കോടിരൂപയാണ് നഷ്ടമായത്. പക്ഷെ, മോഹന്‍ലാല്‍ എന്റെ കൂടെ നിന്നു. ഫ്‌ളാഷിനു പകരം മറ്റൊരു ചിത്രം ചെയ്യാമെന്ന് അന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.. ടോമിച്ചന്‍ മുളകുപാടം ഒരു അഭിമുഖത്തില്‍ പറഞ്ഞു. പുലിമുരുകന് മുമ്പ് ഞാന്‍ നിര്‍മ്മിക്കുകയും വിതരണത്തിനെടുക്കുകയും ചെയ്ത നാല് സിനിമകള്‍ പരാജയപ്പെട്ടിരുന്നു. പത്തു കോടിയാണ് നഷ്ടമുണ്ടായത്. സിനിമ,വിജയ പരാജയങ്ങള്‍ നിശ്ചയിക്കാവുന്ന ബിസിനസ്സല്ല.ചിലപ്പോള്‍ ഒരു രൂപ പോലും കിട്ടാതിരിക്കാമെന്നു മാത്രമല്ല,വന്‍ നഷ്ടവും ഉണ്ടാകും.പുലിമുരുകനില്‍ ഞാന്‍ തകരുമെന്നായിരുന്നു പലരും കരുതിയിരുന്നത്. സാമ്പത്തികമായി ഞാന്‍ ചെറിയ പ്രശ്‌നത്തില്‍ പെട്ടിരുന്നു എന്നത് സത്യമാണെന്നും ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കിയിരുന്നു.
Tomichan Mulakupadam About Mohanlal's Flash