ഇന്ത്യയെ ചതിച്ചത് ഫീല്‍ഡര്‍മാരുടെ കൈവിട്ട കളി

Oneindia Malayalam 2017-11-05

Views 71

New Zealand beat India by 40 runs in the second T20 international to level the series at 1-1 in Rajkot on Saturday. Chasing 197 for victory, India finished on 156/7 in their 20 overs despite a 42-ball 65 from skipper Virat Kohli. Paceman Trent Boult took four wickets.
രണ്ടാം ട്വന്‍റി 20 മത്സരത്തില്‍ ന്യൂസിലന്‍ഡിന് ജയം. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യന്‍ തോല്‍വിക്ക് കാരണമായത് ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍. സെഞ്ചുറിയുമായി ന്യൂസിലന്‍ഡ് ഇന്നിംഗ്സിന്റെ നട്ടെല്ലായ കോളിന്‍ മണ്‍റോയെ മൂന്നു തവണയാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈയയച്ച് സഹായിച്ചത്. 45 റണ്‍സെടുത്തുനില്‍ക്കുമ്പോഴായിരുന്നു മണ്‍റോയുടെ ക്യാച്ച് ശ്രേയസ് അയ്യര്‍ നിലത്തിട്ടത്. അക്ഷര്‍ പട്ടേലിന്റെ പന്തിലായിരുന്നു ഇത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 2 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെ സെഞ്ചുറി മികവിലാണ് ന്യൂസിലന്‍ഡ് കൂറ്റന്‍ സ്കോറില്‍ എത്തിയത്. മണ്‍റോയുടെ രണ്ടാം ട്വന്‍റി 20 സെഞ്ചുറിയാണ് ഇത്. ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ന്യൂസിലന്‍ഡിന് മികച്ച തുടക്കമാണ് മാര്‍ട്ടിന്‍ ഗുപ്ടിലും മണ്‍റോയും ചേര്‍ന്ന് നല്‍കിയത്. ഗുപ്ടില്‍ 41 പന്തില്‍ 45 റണ്‍സെടുത്തപ്പോള്‍ മണ്‍റോ 58 പന്തില്‍ 7 വീതം സിക്സും ഫോറും പറത്തി 109 റണ്‍സെടുത്തു. രണ്ടാം മത്സരം തോറ്റതോടെ തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാം മത്സരം ഇരു ടീമുകള്‍ക്കും ശരിക്കും ഫൈനലായി.ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യക്ക് ഇതേ മാര്‍ജിനില്‍ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS