മലയാളത്തിലെ ആ റെക്കോർഡ് ഇനി മെഴ്സലിന് | filmibeat Malayalam

Filmibeat Malayalam 2017-11-06

Views 207

Vijay's new movie Mersal is successfully running in theatres. Here is the records broken by the movie in Malayalam Box office.

തെരി എന്ന ചിത്രത്തിന് ശേഷം ആറ്റ്ലിയും വിജയും ഒന്നിച്ചെത്തിയ ചിത്രമാണ് മെഴ്സല്‍. ദീപാവലി റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസിന് മുൻപ് തന്നെ ചിത്രം ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ബിജെപിക്കും മോദിക്കുമെതിരെ ചിത്രത്തില്‍ പരാമർശങ്ങളുണ്ടായിരുന്നു എന്നതാണ് ചിത്രത്തിന് വെല്ലുവിളിയായത്. ഈ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ബിജെപി നേതാക്കള്‍ അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ രംഗങ്ങള്‍ ഒഴിവാക്കാതെ തന്നെ ചിത്രം റിലീസ് ചെയ്തു. എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് ചിത്രം കുതിപ്പ് തുടരുകയാണ്. 15 ദിവസത്തിനുള്ളില്‍ 200 കോടി എന്ന റെക്കോര്‍ഡ് ചിത്രം മറികടന്നു.കേരളത്തിലും പുതിയ റെക്കോര്‍ഡുകള്‍ മെര്‍സല്‍ സ്വന്തമാക്കി. ആറ് കോടിക്ക് മുകളില്‍ ആദ്യ ദിന കളക്ഷന്‍ നേടിയതായിരുന്നു ചിത്രത്തിന്റെ ആദ്യ റെക്കോര്‍ഡ്. അതിന് പിന്നാലെ കേരളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന തമിഴ് ചിത്രം എന്ന റെക്കോര്‍ഡും മെര്‍സല്‍ സ്വന്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS