ബിജെപിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിടുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം വാര്‍ത്ത പ്രചരിച്ചിരുന്നത്. ഇത്തരം കുപ്രചരണങ്ങള്‍ക്ക് ശോഭാ സുരേന്ദ്രന്‍ തന്നെ മറുപടിയുമായി രംഗത്തെത്തി. മാതൃഭൂമി ഡോട്ട് കോമാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താന്‍ പാര്‍ട്ടി വിടുന്നുവെന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ടാണ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്. ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും നിഷേധിച്ച ശോഭാ സുരേന്ദ്രന്‍, താന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവമാണെന്നും വ്യക്തമാക്കി. ജനരക്ഷാ യാത്രയ്ക്കിടെ പോലീസിന്റെ ചവിട്ടേറ്റ ശോഭാ സുരേന്ദ്രന്‍ പിന്നീടങ്ങോട്ട് യാത്രയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെ നടന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. ഈ ഇടവേളയാണ് ശോഭാ സുരേന്ദ്രന്‍ ബിജെപി വിടുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്.