Saudi Arabia purge; Oil price rises to two-year high.
ലോക സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക ശക്തികളായ സൗദി അറേബ്യ വ്യവസായികളെ തടവിലാക്കിയത് ആഗോള സാമ്പത്തിക രംഗം തകിടംമറിയാന്‍ കാരണമാകുമെന്ന ആശങ്ക ശക്തമാകുന്നു. ക്രൂഡ് ഓയില്‍ വില രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. സൌദി ഓഹരി വിപണികളില്‍ വന്‍ നഷ്ടമാണ്. സ്വകാര്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് വിലക്കി. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വ്യാവസായിക ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുന്നത്. ലോകത്തെ വന്‍കിട കമ്പനികളില്‍ വന്‍തോതില്‍ ഓഹരിയുള്ള പ്രമുഖരെ അടക്കമാണ് സൗദിയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ കമ്പനികളുടെ ഓഹരികളെല്ലാം ഇടിയുന്നതും. കള്ളപ്പണം വെളുപ്പിച്ചു, അധികാരം ദുര്‍വിനിയോഗം ചെയ്തു, ക്രമവിരുദ്ധമായി പണം സമ്പാദിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നാസിര്‍ ബിന്‍ അഖീലിനെതിരേ ഉയര്‍ന്നിരിക്കുന്നത്. ഇതേ ആരോപണം നേരത്തെ അറസ്റ്റിലായവര്‍ക്കെതിരേയും അഴിമതി വിരുദ്ധ സമിതി ഉന്നയിച്ചിട്ടുണ്ട്. കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പലര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.