ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ | Oneindia Malayalam

Oneindia Malayalam 2017-11-07

Views 16

Kerala Blasters to start training in Kochi. Practice session are being held at Kochi panampally academy ground.

ഐഎസ്എല്‍ നാലാം സീസണിന് ഇനി ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. കൊച്ചി പനമ്പിള്ളി നഗറിലെ സ്പോർട്സ് അക്കാദമി ഗ്രൌണ്ടിലാണ് പരിശീലനം നടത്തുന്നത്. സഹപരിശീലകൻ താങ്ബോയ് സിംഗ് തോയുടെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. ഇയാൻ ഹ്യൂം, സി കെ വിനീത് റിനോ ആൻറോ എന്നിവരാണ് നിലവില്‍ പരിശീലനത്തിലുള്ളത്. മുഖ്യപരിശീലകൻ റെനെ മ്യൂളൻസ്റ്റീൻ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ദിമിതർ ബെർബതോവ് തുടങ്ങി താരങ്ങള്‍ ബുധനാഴ്ചത്തോടെ ടീമിനൊപ്പം ചേരും. അതേസമയം പരിശീലനം കാണാൻ ആരാധകർക്ക് സൌകര്യമുണ്ടാകില്ല. ക്ലോസ്ഡ് ഡോർ പരിശീലമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്. ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലിലാണ് ടീം താമസിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS