രാജകുമാരൻ മരിച്ചെന്ന വാർത്തകള്‍ നിഷേധിച്ച് സൌദി | Oneindia

Oneindia Malayalam 2017-11-08

Views 502

Saudi Arabia on tuesday roundly rejected reports that a prominent prince had been killed ina sweeping anti-corruption purge of the kingdom's elite.

അഴിമതി വിരുദ്ധ വേട്ടക്കിടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്ത അബ്ദുള്‍ അസീസ് ബിൻ ഫഹദ് രാജകുമാരൻ ജീവനോടെ തന്നെയുണ്ടെന്ന് സൌദി അറേബ്യ. കൊല്ലപ്പെട്ടതായി പുറത്തുവരുന്ന വാർത്തകളില്‍ കഴമ്പുമില്ലെന്നും രാജകുമാരൻ സുഖമായി ഇരിക്കുന്നെന്നും സൌദി ഇൻഫർമേഷൻ മന്ത്രാലയം വാർത്താക്കുറിപ്പില്‍ അറിയിച്ചു. മുൻ സൌദി രാജാവിൻറെ മകനായ അബ്ദുല്‍ അസീസ് ബിൻ ഫഹദ് അറസ്റ്റ് തടയാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു എന്ന രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഡെത്ത് ഓഫ് പ്രിൻസ് അബ്ജുല്‍ അസീസ് ബിൻ ഫഹദ് എന്ന പേരില്‍ ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്‍റെ വക്താവാണ് പ്രസ്താവന പുറത്തിറക്കിയിട്ടുള്ളത്. അബ്ദുള്‍ അസീസ് രാജകുമാര്‍ ജീവനോടെയുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Share This Video


Download

  
Report form