ശരിക്കും പത്തനംതിട്ടയില്‍ മാംസാഹാരം നിരോധിച്ചോ? സത്യം ഇതാണ് | Oneindia Malayalam

Oneindia Malayalam 2017-11-08

Views 251

ശബരിമല മണ്ഡല കാലത്തിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ മാംസഭക്ഷണം നിരോധിച്ചു എന്ന രീതിയില്‍ പ്രചരണം നടക്കുന്നതായി റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലും ഇത് ചിലര്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്. പത്തനംതിട്ട ജില്ല കളക്ടര്‍ ഇത് സംബന്ധിച്ച് ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് വെബ്‌സൈറ്റില്‍ ലഭ്യവും ആണ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാത്രമാണ് മാംസഭക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാവര്‍ഷവും ശബരിമല തീര്‍ത്ഥാടന കാലത്ത് ഇത്തരം ചില നിയന്ത്രണങ്ങള്‍ ഉണ്ടാകാറും ഉണ്ട്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ അങ്ങേയറ്റം വ്രതയുദ്ധിയോടെ എത്തുന്ന സാഹചര്യത്തില്‍ അവരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം എന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. നിലക്കല്‍, ളാഹ തുടങ്ങി സ്ഥലങ്ങളില്‍ മാംസഭക്ഷണം വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്

Share This Video


Download

  
Report form
RELATED VIDEOS