സംവിധായകനോട് ആ വേഷം ജയസൂര്യ ചോദിച്ചുവാങ്ങിയത്! | filmibeat Malayalam

Filmibeat Malayalam 2017-11-09

Views 28

Actor Jayasurya opens up about his characted in Amar Akbar Anthony.

മലയാളസിനിമയില്‍ ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ആളാണ് ജയസൂര്യ. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കൊപ്പം വ്യത്യസ്തമായ ലുക്കിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ജയസൂര്യക്ക് കഴിഞ്ഞിട്ടുണ്ട്. ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് അമര്‍ അക്ബര്‍ അന്തോണി. ആ കഥാപാത്രം തനിക്ക് ലഭിച്ചതെങ്ങനെയാണെന്ന് വെളിപ്പെടുത്തുകയാണ് ജയസൂര്യ. കഥ പറയാൻ സംവിധായകൻ നാദിർഷാ വീട്ടിലെത്തി. 'കഥ കേട്ടതിന് ശേഷം നീ പറ നിനക്ക് ഏത് കഥാപാത്രം ചെയ്യണം, ആ കഥാപാത്രം നീ ചെയ്‌തോ' എന്നാണ് നാദിര്‍ഷ ജയസൂര്യയോട് പറഞ്ഞത്. കഥ കേട്ടതിന് ശേഷം ജയസൂര്യ തിരഞ്ഞെടുത്തത് അക്ബര്‍ എന്ന കഥാപാത്രമായിരുന്നു. കഥ കേട്ടപ്പോള്‍ മനസ്സിനെ സ്വാധീനിച്ചത് എന്നാണ് ജയസൂര്യ പറയുന്നത്. കൃത്രിമക്കാല്‍ ഒക്കെ വച്ച് നടക്കുക എന്ന് പറയുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും അത് ചെയ്യാനാണ് തനിക്ക് ആഗ്രഹം തോന്നിയതെന്നും ജയസൂര്യ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS