Behind the stories of Simhasanam movies, Prithviraj shares experience.
ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായെത്തിയ ചിത്രമാണ് സിംഹാസനം. 2012ലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 1989ല്‍ ജോഷി സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായെത്തിയ നാടുവാഴികളുടെ രണ്ടാം ഭാഗമെന്ന നിലയിലാണ് സിംഹാസനം പ്ലാൻ ചെയ്തത്. എന്നാല്‍ തിരക്കഥ തയ്യാറാക്കുന്ന സമയത്ത് ആ പ്ലാൻ ഉപേക്ഷിച്ചിരുന്നു. തിരക്കഥാകൃത്തിനെ മാറ്റി സ്വന്തം തിരക്കഥയുമായി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഷാജി കൈലാസ്. പക്ഷേ ചിത്രം ബോക്സോഫീസില്‍ തകർന്നടിഞ്ഞു. പ്രാരംഭഘട്ടത്തില്‍ത്തന്നെ ഈ ചിത്രം ചെയ്യേണ്ടെന്ന് പൃഥ്വി അഭിപ്രായം പറഞ്ഞിരുന്നു. എസ് എന്‍ സ്വാമിയായിരുന്നു നാടുവാഴികള്‍ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. രണ്ടാം ഭാഗം എടുക്കുമ്പോഴും അദ്ദേഹം തന്നെ തിരക്കഥ എഴുതണമെന്നായിരുന്നു സംവിധായകന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സകല പ്രതീക്ഷകളെയും തകിടം മറിക്കുന്ന തരത്തിലായിരുന്നു രണ്ടാം ഭാഗത്തിന്റെ തിരക്കഥ. പൃഥ്വിരാജ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.