ഇടുക്കി പൈനാവ് ഗവണ്മെന്റ് ഹോസ്പിറ്റല് അനുഭവപ്പെട്ട ഒരു സംഭവം ആണ് എവിടെ ഷെയർ ചെയ്യുന്നത് ഐ ടെസ്റ്റ് സർട്ടിഫിക്കറ്റ് വാങ്ങുവാൻ വേണ്ടി
അവിടെ ചെല്ലുമ്പോൾ വലിയ തിരക്കായിരുന്നു. ധാരാളം അമ്മമാരും കുഞ്ഞുമക്കളൂം പ്രായമായ അപ്പച്ചമാരും അവിടെ ക്യൂ നിൽക്കുന്നുണ്ടായിരുന്നു അവരുടെ കൂടെ ക്യൂ ഇൽ നിന്ന കുറച്ചു കഴിഞ്ഞപ്പോഴാണ്
മനസിലാക്കിയത് ടോക്കൺ കൊടുക്കാതെ ടിക്കറ്റ് കൗണ്ടറിന്റെ ഉള്ളിൽ നിന്നും അവിടത്തെ ഉദ്യോഗസ്ഥർ എന്തക്കയോ സംസാരിച്ചു കൊണ്ടിരിക്കുകയാണന് ചിലപ്പോൾ ഇതൊരു ശീലമായതുകൊണ്ടാവാം
20 മിനിറ്റിനും മുകളിൽ ആയിട്ടും ആരും പ്രതികരിക്കുന്നതായി കണ്ടീല്ല കുട്ടികളുടെ കരച്ചിലും രോഗികളുടെ ബുദ്ധിമുട്ടും ഉദ്യോഗസ്‌ഥർ ശ്രദ്ധിക്കുന്നേ ഉണ്ടായില്ല
പ്രതികരണശേഷിയുള്ള ഒരു സാധരണ മനുഷ്യനെന്ന നിലയിൽ ആരും പ്രതികരിക്കുന്ന പോലെ ടോക്കൺ കൊടുക്കാത്തതിന് കാരണം തിരക്കുകയും ടോക്കൺ കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു
പതിവില്ലാത്ത പ്രതികരണത്തിന്റെ പ്രതിഷേതമെന്നോണം എനിക്ക് ടോക്കൺ തരില്ല എന്നവർ വാശി പിടിക്കുകയും രോഗികൾ അതിനെതിരെ ശബ്ദമുയർത്തിയപ്പോൾ ഇനിയാർക്കും ടോക്കൺ തരുന്നില്ല എന്നുപറഞ്ഞു
കസേരയിൽ നിന്നും എഴുന്നേറ്റുപോകുകyum cheithu. ഇതിനിടയിൽ ഹോസ്പിറ്റലിൽ നിന്നും പോയില്ലെങ്കിൽ പോലീസിനെ വിളിക്കുമ് എന്ന ഭീഷണിയുമായി ഒരു ജീവനക്കാരൻ വന്നു
അവസാനം ഒരു ഡോക്ടർ വന്നു കാര്യങ്ങൾ സോൾവ് ചെയ്യാൻ ശ്രമിച്ചിട്ടും ആ ലേഡി സീറ്റിലേക്ക് വരാനോ ടോക്കൺ കൊടുക്കാനോ തയാറായില്ല കുറച്ച താമസിച്ചിട്ടായാലും
ആളുകൾ എല്ലാം ഇവർക്കെതിരെ പ്രതികരിച്ചു തുടങ്ങ്യപ്പോൾ ധിക്കാരത്തോടുകൂടി ഒരു ഔദാര്യമെന്നോണം ടോക്കൺ തരുകയായിരുന്നു .
!!!! ഇനിയും എത്രനാൾ നമ്മളിതു സഹിക്കും??????....ആരാണിവർക്കു ഇത്രയും അധികാരം നൽകിയത്??? നമ്മളോരോരുത്തരും പ്രതികരിക്കാതെ
പോയ ചെറിയ ചെറിയ തെറ്റുകളാണ് ഇതുപോലുള്ള അനുഭവങ്ങൾ നമുക്ക് സമ്മാനിക്കുന്നത്... !!!!!! അധികാരം ആയുധമാക്കിയവർക്കും ... പ്രതികരിക്കാൻ ഭയമുള്ളവർക്കും വേണ്ടി ഇത് ഷെയർ ചെയ്യുന്നു......!!!!!!!!!
Malayalam Film News
Malayalam Film Videos
Malayalam Film Gossip
Malayalam Film Review
Malayalam News