ബാഹുബലി ആകാന്‍ നോക്കിയ തൊടുപുഴക്കാരന് കിട്ടിയ പണി | Oneindia Malayalam

Oneindia Malayalam 2017-11-13

Views 3

When A Youth In Thodupuzha Tried To Become Baahubali

ഇന്ത്യന്‍ സിനിമാ ആരാധകരെ മുഴുവന്‍ കോരിത്തരിപ്പിച്ച ചിത്രമായിരുന്നു ബാഹുബലി ദ കണ്‍ക്ലൂഷന്‍. ആ ചിത്രത്തിലെ ആരും മറക്കാനാകാത്ത ഒരു സീനുണ്ട്. ബാഹുബലി ആനയുടെ തുമ്പിക്കൈ വഴി ആനപ്പുറത്ത് കയറുന്ന സീന്‍. എന്നാല്‍ ആ സീന്‍ ആരെങ്കിലും അനുകരിക്കാന്‍ ശ്രമിച്ചാലോ? നമ്മുടെ തൊടുപുഴയില്‍ അങ്ങനെ ഒരു ശ്രമം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്‍റെ പണിയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് തൊടുപുഴക്കാരനായ ചെറുപ്പക്കാരന്റെ ഈ ബാഹുബലി പ്രകടന വീഡിയോ. പെരിങ്ങാശ്ശേരി സ്വദേശിയായ യുവാവും ,സുഹൃത്തുക്കളും അവധി ആഘോഷിക്കുന്നതിന് വേണ്ടി നാട് ചുറ്റാനിറങ്ങിയതായിരുന്നു. നമ്മുടെ ബാഹുബലിയാകട്ടെ അല്‍പം വെള്ളത്തിലുമായിരുന്നു. യാത്രയ്ക്കിടെയാണ് വഴിയിലെ റബ്ബര്‍ തോട്ടത്തില്‍ ഒരു ആന നില്‍ക്കുന്നത്. ഇതോടെ ചെറുപ്പക്കാര്‍ വണ്ടി നിര്‍ത്തി ഇറങ്ങി. ആനയെ ഇണക്കി തുമ്പിക്കൈ വഴി മുകളിലേക്ക് കയറുക എന്നതായിരുന്നു ചെറുപ്പക്കാരന്റെ തലയില്‍ വിരിഞ്ഞ ബുദ്ധി. ഇതിനായി ഒരു കിലോ പഴവും കയ്യില്‍ വാങ്ങി വെച്ചു. അടുത്ത് ചെന്നപ്പോള്‍ ആന പ്രത്യേകിച്ച് ശത്രുതയൊന്നും കാണിച്ചില്ല. പിന്നെ സംഭവിച്ചതാണ് രസകരം

Share This Video


Download

  
Report form
RELATED VIDEOS